കൊറോണ വൈറസ് ബാധ പടർന്നുപിടിച്ച ചൈനയിലെ പ്രവിശ്യയിൽ നിന്നും വിദ്യാർഥികളെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും.ഇവർക്ക് പിന്നാലെ തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയവും പ്രസ്താവിച്ചു.
രണ്ടു ദിവസം മുൻപ് തന്നെ, ഇന്ത്യ ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നും തങ്ങളുടെ പൗരന്മാരായ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി ആരംഭിച്ചിട്ടുണ്ട്.











