പൗരത്വ ഭേദഗതി നിയമത്തിൽ ശ്രീജിത്ത് പണിക്കരുമായി പരസ്യ സംവാദത്തിന് എതിര് ആരുണ്ടെന്ന് ചോദ്യമുയർത്തി മറുനാടൻ മലയാളിയിലെ ഷാജൻ സക്കറിയ. ശ്രീജിത്ത് പണിക്കർ ഒറ്റക്ക് ഒരു വശത്ത്. മറുവശത്ത് എതിരാളികളായി കണ്ണൻ ഗോപിനാഥൻ, ഹരീഷ് വാസുദേവൻ, ശ്രീജിത്ത് പെരുമന, രശ്മിത രാമചന്ദ്രൻ സുനിൽ പി ഇളയിടം, സണ്ണി പി കപിക്കാട് തുടങ്ങിയ ആർക്കും ശ്രീജിത്ത് പണിക്കരോട് പരസ്യ സംവാദത്തിന് എത്താമെന്ന് ഷാജൻ സക്കറിയ പറയുന്നു. ശ്രീജിത്ത് ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജൻ സക്കറിയ വ്യക്തമാക്കി.
വെല്ലുവിളി സ്വീകരിക്കുമെങ്കിൽ വേദി ഒരുക്കാമെന്നും അദ്ദേഹം പറയുന്നു. വരുന്നവർക്കെല്ലാം തേർഡ് എസിയിൽ ട്രെയിൻ ടിക്കറ്റും നൽകാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഷാജൻ സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശ്രീജിത്ത് പണിക്കരെ ഒരു വശത്തും അതിശക്തരായ മൂന്നോ നാലോ പേരെ മറുവശത്തും നിർത്തി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു പരസ്യ സംവാദം നടത്താൻ ഞങ്ങൾ ഒരുക്കമാണ്. നിങ്ങള്ക്ക് അദ്ദേഹത്തെ വളഞ്ഞിട്ടു ആക്രമിക്കാൻ ഞാൻ അവസരം ഒരുക്കി തരാം. ശ്രീജിത്ത് സമ്മതിച്ചു കഴിഞ്ഞു. ഒന്നുകിൽ പൊതു സ്ഥലത്തു വച്ചാവാം. അല്ലെങ്കിൽ മറുനാടൻ സ്റ്റുഡിയോയിൽ ലൈവായി. കണ്ണൻ ഗോപിനാഥൻ, ഹരീഷ് വാസുദേവൻ, രശ്മിത രാമചന്ദ്രൻ, ശ്രീജിത്ത് പെരുമന, സുനിൽ പി ഇളയിടം, സണ്ണി കപിക്കാട്, എം സ്വരാജ് തുടങ്ങിയ പൗരത്വ ഭേദഗതി നിയമത്തെ നഖശിഖാന്തം എതിർക്കുന്ന ആർക്കും എത്താം. വെല്ലുവിളി സ്വീകരിക്കുമെങ്കിൽ വേദി ഒരുക്കാം. വരുന്നവർക്കെല്ലാം 3rd AC ട്രെയിൻ ടിക്കറ്റും നൽകാം.
കൂട്ടിച്ചേർത്തത്
————————
1. ആദ്യം ഇട്ട ലിസ്റ്റിൽ ഒരു തിരുത്തൽ വരുത്തി, ഒരു പേര് നീക്കി വേറെ പേരുകൾ കൂട്ടി ചേർത്ത്
2. ടിക്കെറ്റ് ഓഫർ തേർഡ് എസി എന്നത് സെക്കന്റ് എസിയായി ഉയർത്തിയിട്ടുണ്ട്.
https://www.facebook.com/shajan.scaria.3/posts/10158243375760739
Discussion about this post