ഡല്‍ഹി: ദേശീയ ജനസംഖ്യ പട്ടിക (എന്‍പിആര്‍) പുതുക്കുമ്പോള്‍ ഒരു രേഖയും ശേഖരിക്കില്ലെന്നും ആധാര്‍ നമ്പര്‍ നല്‍കുന്നത് സ്വമേധയാ ആണെന്നും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് ആശങ്കയുള്ള സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്‍പിആര്‍ പുതുക്കുന്ന സമയത്ത് ഓരോ കുടുംബത്തിന്‍റയും വ്യക്തിയുടെയും അംഗസംഖ്യ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നല്‍കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പട്ടിക പുതുക്കുന്ന വേളയില്‍ പൗരത്വത്തില്‍ സംശയമുള്ളവരുടെ രേഖ പരിശോധിക്കുകയില്ല. രേഖകളൊന്നും ശേഖരിക്കുന്നില്ലെന്നും ജനങ്ങള്‍ അവരുടെ അറിവിലും വിശ്വാസത്തിലും പെട്ട കാര്യങ്ങള്‍ നല്‍കിയാല്‍ മതിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.
2020 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ ജനസംഖ്യ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post