സിഎഎ മുസ്ലിം വിരുദ്ധമാണ്, രാജ്യത്തുള്ള മുസ്ലീങ്ങള്‍ക്കെതിരാണ് തുടങ്ങിയ വാദം ഉന്നയിച്ച് അക്രമ സമരം നടത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന മറുപടിയാണ് ഈ രണ്ട് സ്ത്രീകള്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പൗരത്വം നേടിയ ഖദീജ പ്രവീണും, ഹസീനാ ബെന്നുമാണ് ഇവര്‍.
ഹസീന ബെന്‍ അബ്ബാസ് അലി
ഗുജറാത്തിലെ ദ്വാരക സ്വദേശിനി, ഡിസംബര്‍ 18ന് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. പാക് പൗരനെ വിവാഹം ചെയ്തത് മൂലം ഇവര്‍ക്ക് ഇ്ത്യന്‍ പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് ഹസീന് ബെന്നിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. പാക്കിസ്ഥാനിലായിരുന്ന ഇവര്‍ ഭര്‍ത്താവ് അബ്ബാസ് അലി മരിച്ചതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീട് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു.
ഖദീജ പ്രവീണ്‍
ജമ്മു കശ്മീരിലെ പുഞ്ചില്‍ ജീവിക്കുന്ന ഖദീജ ബെന്നിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് ഡിസംബര്‍ 24നാണ്. 1983ലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത് 2000ത്തില്‍ ഇന്ത്യന്‍ രത്വത്തിന് അപേക്ഷിച്ചിരുന്നു. ഇന്ത്യക്കാരനായ മുഹമ്മദ് താജിനെ വിവാഹം ചെയ്താണ് പാക്ക് സ്വദേശിയായ ഖദീജ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ പൗരത്വ നിയമം സെക്ഷന്‍ 5(1) സി പ്രകാരമാണ് ഖദീജയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. പൗരത്വം നല്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് ഖദീജ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.
കണ്ണൂരില്‍ നിന്നുള്ള മുസ്ലിം യുവതി പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഇവര്‍ക്ക് ഉടന്‍ പൗരത്വം ലഭിക്കാനുള്ള നടപടികള്‍ പൂര്ത്തികരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് പോലും സിഎഎ മൂലം പൗരത്വം നഷ്ടപ്പെടുമെന്ന് വ്യാജപ്രചരണം നടക്കുന്നതിനിടെയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്ലിം വിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. വ്യാജപ്രചരണങ്ങളെ തടയിടാന്‍ വിപുലമായി സോഷ്യല്‍ മീഡിയ ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ 31ന് പാക്കിസ്ഥാനില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ എട്ട് പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ളവരായിരുന്നു അവര്‍.
Discussion about this post