ഷഹീൻ ബാഗിലെ പ്രതിഷേധ കേന്ദ്രം മനുഷ്യ ബോംബുകളുടെ പ്രതിഷേധ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പരാമർശിച്ചത്.
“ഷഹീൻ ബാഗ് യഥാർത്ഥത്തിൽ ഒരു മുന്നേറ്റമല്ല, മനുഷ്യ ബോംബുകളായ ചാവേറുകളുടെ പരിശീലന കേന്ദ്രമാണ്. രാജ്യത്തിന്റെ തലസ്ഥാനത്തിൽ തന്നെ രാജ്യത്തിനെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്” എന്നാണ് ഗിരിരാജ് സിംഗ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷഹീൻബാഗ് അക്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. തലസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ഒരു പരീക്ഷണമാണ് ഇത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.









