ഫെബ്രുവരി 23ന് ഡൽഹിയിൽ നടക്കുന്ന ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് ന്യൂഡൽഹി മാരത്തോൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ഏതാണ്ട് 13000 ഓട്ടക്കാർ പങ്കെടുക്കുന്ന ന്യൂഡൽഹി മാരത്തോണിൽ ഇനിയും അപേക്ഷകൾ കുന്നു കൂടുകയാണ്. അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ മാരത്തോൺ ആൻഡ് ഡിസ്റ്റൻസ് റേസസ് അംഗീകരിച്ച ഈ മാരത്തോൺ, ലോകമെമ്പാടും മറ്റ് ദീർഘദൂര ഓട്ടമത്സര ഇനങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതാ റൗണ്ട് കൂടിയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടങ്ങുന്ന മാരത്തോൺ ഇന്ത്യ ഗേറ്റ്, രാഷ്ട്രപതിഭവൻ, രാജ്പഥ് മുതലായ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.
Discussion about this post