കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ 51 വയസുകാരന് അറസ്റ്റില്‍. പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായം നല്കിയവര്ക്കതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോത്തുകല്ല് പോലീസ് സ്റ്റേഷന് പരിധിയില്‍ ഡിസംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുറുമ്പലങ്ങോട് കാവുംപാടത്ത് മുണ്ടോടന്‍ വീട്ടില്‍ വീരാന്‍ കുട്ടി ഒളിവില്‍ പോയത്.
പോത്തുകല്‍ സ്റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ പോത്തുകല്ല് എസ് ഐ അബ്ബാസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കര്‍ണാടകയില്‍ നിന്നും പിടികൂടിയത്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സാമ്പ്യ ആര്യാപൂ എന്ന സ്ഥലത്തുള്ള റബ്ബര്‍ തോട്ടത്തിലെ വീട്ടില്‍ നിന്നും കര്‍ണാടക പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post