പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചതായി സംശയം.ദൽക്കെ ഗ്രാമത്തിൽ, ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സ്ഫോടനം നടന്നത്.ബാബ ദീപ് സിംഗ് ഗുരുദ്വാരയിൽ നിന്നാരംഭിച്ച മത ഘോഷയാത്രയിൽ, പടക്കങ്ങൾ പന്തത്തിൽ കൊണ്ടുപോയിരുന്ന ട്രാക്ടറിനു തീപിടിച്ചാണ് സ്ഫോടനം.
പടക്കങ്ങൾക്ക് തീപിടിച്ചതോടെ ട്രാക്ടറും പൊട്ടിത്തെറിക്കുകയായിരുന്നു.ഏതാണ്ട് പതിനഞ്ചോളം പേർ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ പത്തോളം പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.










