ഡല്‍ഹി: സുഷമ സ്വരാജിനെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പാര്‍ലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോണ്‍ഗ്രസ് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് അനാദരവാണെന്നും സ്മൃതി പറഞ്ഞു. തനിക്കെതിരെ തെളിവുകള്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയായിരുന്നു സുഷമ സ്വരാജിന്റെ പ്രസ്താവന. സോണിയ ഗാന്ധിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാന്‍ ചിലപ്പോള്‍ എളുപ്പമായിരിക്കും. എന്നാല്‍ പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
പാര്‍ലമെന്റിന്റെ അഭിമാനമാണ് ലോക്സഭാ സ്പീക്കര്‍. സ്പീക്കറോടുള്ള പ്രതിഷേധകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ അഴിച്ചുമാറ്റി. സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ ആദരവ് ഇങ്ങനെയാണോ? ഇതിനെയാണോ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സദാചാരമെന്നു പറയുന്നതെന്നും സ്മൃതി ചോദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയാണ് സോണിയ മറക്കരുത്, വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ആലോചിച്ചു വേണമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലവിലെ ദയനീയ അവസ്ഥ രാഹുല്‍ മറക്കരുതെന്നും രവി ശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post