ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചാക്കോ രംഗത്തെത്തിയത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം നിര്‍ജീവമായിരുന്നുവെന്നും സജ്ജമായിരുന്നില്ലെന്നും ചാക്കോ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് കീര്‍ത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post