ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയ രാജസ്ഥാൻ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ സി.പി ജോഷി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ സി.പി ജോഷി വ്യക്തമാക്കിയത്. ഭരണഘടന പ്രകാരം പൗരത്വ ഭേദഗതി നിയമം സംസ്ഥാന വിഷയമല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്നതാണെന്നും ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത നടപടിയാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.
Discussion about this post