തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ.
മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണമൊക്കെ സ്ഥാനം പിടിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. മലയാളി എങ്ങനെയാണ് ആളുകളെ ആദരിക്കുന്നത്, ആര്‍ക്കാണ് ബഹുമാനം കൊടുക്കുന്നത് എന്ന് തിരിച്ചറിയുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ കേരളീയ സമാജത്തിന്റെ നവതി അഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സുഭാഷ് ചന്ദ്രൻ സംസ്ഥാന സർക്കാരിന്റെ നടപടിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടത്തിനായാണ് സംസ്ഥാന സർക്കാർ കെ എം മാണിയുടെ സ്മാരകം പണിയാൻ പണം ചിലവാക്കുന്നതെന്ന വിമർശനം പൊതുസമൂഹത്തിൽ ഉയർന്നു വരുന്ന പശ്ചാത്തലത്തിലാണ് സുഭാഷ് ചന്ദ്രന്റെ ഈ വിമർശനം.
Discussion about this post