ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ പാര്‍ലെമന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. എല്ലാം എപിമാരോടും ഇന്ന് പാര്‍ലമെന്റില്‍ ഹാജരാകാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത്. നിര്‍ണായകമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.
എല്ലാ ബി.ജെ.പി എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ നല്‍കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്താണ് സര്‍ക്കാര്‍ തീരുമാനം എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു നിയമ നിര്‍മാണം സഭയില്‍ അവതരിപ്പിക്കുമെന്നാണ് മൂന്നു വരിയുള്ള വിപ്പില്‍ പറയുന്നത്.
BJP issues three-line whip to all its MPs of Rajya Sabha, asking them to be present in the House tomorrow and "support the stand of the government." pic.twitter.com/eQdP8AzdAp
— ANI (@ANI) February 10, 2020
എന്താണ് പ്രഖ്യാപനം എന്ന് പറയാതെ ബി.ജെ.പി കൊടുത്തിരിക്കുന്ന വിപ്പില്‍ ഇതിനകം ഊഹാപോഹങ്ങള്‍ വരുന്നുണ്ട്.
ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി ശക്തമാക്കിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം സംബന്ധിച്ച രേഖകള്‍ ബിജെപി എംപിമാര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ബിജെപി ഒരു തരത്തിലും പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ തന്നെ നടപ്പാക്കി എടുക്കാനാണ് ബിജെപി തീരുമാനം.
ഫെബ്രുവരി പതിനൊന്നിന് അത്ഭുതം പ്രതിക്ഷിക്കാം എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഏകീകൃത സിവില്‍ കോഡ് അവതരണണാവുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Discussion about this post