ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടിയുടെ പ്രകടനം പരമ ദയനീയമായിരിക്കുമെന്നറിയാമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുൻപുള്ള പ്രചാരണങ്ങളിലും മറ്റുമെല്ലാം,ഡൽഹി കോൺഗ്രസ് പ്രവർത്തകരുടേത് വളരെ മോശം പ്രകടനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്വം ഡൽഹി കോൺഗ്രസിലെ തന്നെ ചില നേതാക്കൾക്കാണെന്നും, പക്ഷേ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണെന്ന് എല്ലാവരും തിരിച്ചറിയുമ്പോൾ പിന്നീടുണ്ടാകുന്നത് വേറെ വ്യാഖ്യാനങ്ങളായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ,ഷീല ദീക്ഷിതിന്റെ വിടവ് നികത്താനാവാത്തതാണെന്നും, ആ അനുഭവസമ്പത്ത് ഇല്ലാതെ പോയത് സങ്കടപ്പെടുത്തുന്നതായും കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയും അഭിപ്രായപ്പെട്ടു.
Discussion about this post