ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ലയില് എസ്ഡിപിഐയ്ക്ക് ലഭിച്ചത് വെറും 47 വോട്ട് മാത്രം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്ഡിപിഐയ്ക്ക് വേണ്ടി തസ്ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്ലയില് മത്സരിച്ചത്.
ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനാണ് ഓഖ്ലയില് നിന്നും വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് അമാനത്തുള്ള ഖാന് വിജയം നേടിയത്.
Discussion about this post