നിർജീവ വസ്തുക്കളിലൂടെയും കൊറോണ വൈറസ് പകരുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വാതിലിന്റെ പിടിയിലും,കാറിന്റെ ഹാൻഡിലിലും, പേപ്പറിലും തടി കൊണ്ടുള്ള ഉപകരണങ്ങളിലും മറ്റു നിർജീവ വസ്തുക്കളിലുമെല്ലാം കൊറോണ വൈറസ് പതിയിരിക്കും. രോഗമില്ലാത്ത, എന്നാൽ ഇതുമായി സമ്പർക്കം പുലർത്തുന്നവരിലേക്ക് സാവധാനം വൈറസ് പ്രവേശിക്കുകയും ചെയ്യും.
ഇങ്ങനെ പതിയിരിക്കുന്ന വൈറസിന്റെ ആയുസ്സ് പേപ്പർ, ലോഹം, തടി, റബ്ബർ എന്നിവയിൽ രണ്ടു മണിക്കൂർ മുതൽ ഒമ്പത് ദിവസം വരെയാണ്. ഡെയിലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ലോകമാസകലം 40,000 ത്തിൽ അധികം പേർക്ക് ബാധിച്ച കൊറോണ വൈറസ് ഇതുവരെ 910 ജീവനെടുത്തു കഴിഞ്ഞു.
Discussion about this post