ഡല്‍ഹി: ഡൽഹി നിയമ സഭ തെരഞ്ഞെടുപ്പിൽ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സംപൂജ്യരായെങ്കിൽ സിപിഎം ഉള്‍പ്പെടെയുളള മറ്റു പത്തു പാര്‍ട്ടികളുടെ വോട്ടുവിഹിതം ഒരു ശതമാനത്തിലും താഴെയാണ്.
സിപിഐ, സിപിഎം, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവയുടെ വോട്ടുവിഹിതം യഥാക്രമം 0.02, 0.01, 0 എന്നിങ്ങനെയാണ്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ വോട്ടുവിഹിതം പൂജ്യമാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഎസ്പിയുടെയും ജനതാദള്‍ യുവിന്റെയും വോട്ടുവിഹിതം യഥാക്രമം 0.67 ശതമാനവും 0.80 ശതമാനവുമാണ്.
ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് പുറമേ സിപിഎം, സിപിഐ, എല്‍ജെപി, ബിഎസ്പി, എന്‍സിപി, ജനതാദള്‍(യു), ആര്‍ജെഡി, ആര്‍എല്‍ഡി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ പാര്‍ട്ടികള്‍. ഇതില്‍ രണ്ടു പാര്‍ട്ടികള്‍ക്ക് മാത്രമാണ് നോട്ടയുടെ വോട്ടുവിഹിതം മറികടക്കാന്‍ സാധിച്ചത്. ബിഎസ്പി, ജനതാദള്‍( യു) എന്നി പാര്‍ട്ടികളാണ് നോട്ടയേക്കാള്‍ കൂടുതല്‍ വോട്ടുവിഹിതം നേടിയത്. ഇതുവരെയുളള കണക്ക് അനുസരിച്ച 0.47 ശതമാനമാണ് നോട്ടയുടെ വോട്ടുവിഹിതം.
വോട്ടുവിഹിതം സംപൂജ്യമായ പാര്‍ട്ടികളും ഇക്കൂട്ടത്തിലുണ്ട്. എല്‍ജെപിയുടെ വോട്ടുവിഹിതം 0.37 ശതമാനമാണെങ്കില്‍ എന്‍സിപിയുടെ കേവലം 0.03 ശതമാനം മാത്രമാണ്.
70 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ബിജെപി ഏഴുസീറ്റുകളും നേടി.
Discussion about this post