നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷ അനന്തമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് നിർഭയ പെൺകുട്ടിയുടെ മാതാപിതാക്കളാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹർജിയിന്മേൽ, പ്രതികളുടെ പ്രതികരണമാരാഞ്ഞ് കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.നിയമപരമായുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനായി പ്രതികൾക്കു നൽകിയ ഏഴു ദിവസത്തെ സമയപരിധി കഴിഞ്ഞതോടെ, ശിക്ഷ നടപ്പാക്കാനുള്ള പുതിയ ഉത്തരവിനു വേണ്ടി അപേക്ഷിക്കാനായി വിചാരണക്കോടതി തിഹാർ ജയിൽ അധികൃതർക്ക് അനുമതി നൽകിയിരുന്നു.
Discussion about this post