ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഗാർഗി കോളേജിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഗാർഗി കോളേജിൽ കഴിഞ്ഞയാഴ്ചയാണ്, ഒരു സാംസ്കാരിക പരിപാടിക്കിടെ സാമൂഹ്യവിരുദ്ധർ കയറി പെൺകുട്ടികൾക്ക് നേരെ അക്രമമഴിച്ചുവിട്ടത്.
അഭിഭാഷകനായ എം.എൽ ശർമയാണ് ഈ ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവുകളായി സിസിടിവി ക്യാമറയിലെ വീഡിയോകൾ കരുതലോടെ സൂക്ഷിക്കണമെന്നും ഹർജിയിൽ അപേക്ഷിച്ചിട്ടുണ്ട്.ഡൽഹി പോലീസ് സംഭവം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നിട്ടും അവർ അക്രമം തടയാൻ വേണ്ട നടപടികളെടുത്തില്ല എന്നും അഭിഭാഷകൻ ആരോപിച്ചു.








