ഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തുന്നത്.
‘ഫേസ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു….നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.
ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ട്രംപിന്റേത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യു.എസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെല്‍സ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ജനുവരിയില്‍ യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നല്കുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വച്ചേക്കും.
Great honor, I think? Mark Zuckerberg recently stated that “Donald J. Trump is Number 1 on Facebook. Number 2 is Prime Minister Modi of India.” Actually, I am going to India in two weeks. Looking forward to it!
— Donald J. Trump (@realDonaldTrump) February 14, 2020
Discussion about this post