ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ച് പോർച്ചുഗൽ. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റിബലോ ഡിസൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ പോർച്ചുഗൽ പ്രസിഡന്റ്, ഇപ്പോൾ ഗോവയിൽ ഉണ്ട്.2020 യു.എൻ സമുദ്ര സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും ഡിസൂസ അറിയിച്ചു. ഈ വരുന്ന ജൂൺ രണ്ടു മുതൽ ആറുവരെ പോർച്ചുഗലിലെ ലിസ്ബണിലാണ് സമുദ്ര സമ്മേളനം നടക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഡിസൂസ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാഷ്ട്രങ്ങളും സാമ്പത്തിക, സാങ്കേതിക,സാംസ്കാരിക പദ്ധതികളിൽ പരസ്പര സഹകരണമുറപ്പാക്കാൻ ധാരണയായിട്ടുണ്ട് എന്നും ഡിസൂസ അറിയിച്ചു.









