കൊല്ലം: ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി ഒരു ചര്‍ച്ചക്കും എസ്എന്‍ഡിപി ശ്രമിച്ചിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇടത് പക്ഷവുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ചക്ക് തയാറാണ്. സാമുദായിക സംഘടനാ കാര്യങ്ങള്‍ ചെയാന്‍ മഠത്തിനെയല്ല എസ്എന്ഡിപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന് മുന്നില്‍ ബിജെപി ഒന്നുമല്ല.
എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്നാലെ പോയിട്ടില്ലെന്നും യോഗത്തിന്റെ പിന്തുണ തേടിയാണ് എല്ലാവരും വന്നിട്ടുള്ളതെന്നും തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post