ഈ കൊടും ക്രൂരത ചെയ്ത സ്വന്തം മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ്.പോലീസ് പ്രകൃതിയോടൊപ്പം തെളിവെടുപ്പിനായി വീട്ടിലെത്തിയപ്പോഴാണ് ശരണ്യയുടെ അച്ഛൻ പൊട്ടിത്തെറിച്ചത്.
“എന്റെ ഏട്ടന്റെ കുടുംബവും, ഞങ്ങളും അത്രയ്ക്കും ആ കുഞ്ഞിനെ നോക്കി വളർത്തിയിട്ടുണ്ട്.ആ കുഞ്ഞിനെയാണ് അവൾ കൊന്നത്. അവൾക്ക് വധശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷമേയുള്ളൂ. അത്രയ്ക്ക് നെഞ്ചുപൊട്ടിയാണ് പറയുന്നത്.കടലിൽ പണിയെടുത്ത് കഷ്ടപ്പെട്ടു വളർത്തിയ മകളാണ്.. എന്നാലും എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെ ഒരു പെൺകുട്ടി ഇനി ഭൂമിയിൽ ഉണ്ടാകരുത്.!” എന്നാണ് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞത്.മത്സ്യ തൊഴിലാളിയായിരുന്ന വത്സരാജിനും ഭാര്യയ്ക്കും ഇപ്പോഴും പേരമകൻ നഷ്ടപ്പെട്ടത് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകൾ ശരണ്യ, തങ്ങളുടെ പേരക്കുട്ടിയായ വിയാനെ കൊന്നു കളഞ്ഞതെന്ന സത്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇരുവരും.










