ആം ആദ്മി പാർട്ടി, പ്രവർത്തകർക്കൊപ്പം ചൊവ്വാഴ്ചകളിൽ ഡൽഹിയുടെ വിവിധഭാഗങ്ങളിൽ സുന്ദരകാണ്ഡം പാരായണം ചെയ്യും.ഗ്രേറ്റർ കൈലാഷിലെ ആം ആദ്മി പാർട്ടി എംഎൽഎ, സൗരഭ് ഭരദ്വാജാണ് ഈ വിവരം പുറത്തുവിട്ടത്.
ഡൽഹിയിലെ ശിവക്ഷേത്രങ്ങളിലായിരിക്കും പാരായണം നടത്തപ്പെടുക.ആപത്ഘട്ടങ്ങളിൽ വിശ്വസ്തനായ സഹായിയാണ് ഹനുമാനെന്നും പ്രവർത്തകർക്ക് അദ്ദേഹം ശക്തി പകരുമെന്നും ഭരദ്വാജ് വ്യക്തമാക്കി. രാമായണത്തിലെ സുന്ദരകാണ്ഡം, ഹനുമാന്റെ വീര സാഹസങ്ങൾ വിവരിക്കുന്ന ഭാഗമാണ്. ചൊവ്വാഴ്ചകളിൽ, നാലരമണിക്ക് ഡൽഹിയിലെ ചിരാഗ് ശിവക്ഷേത്രത്തിലെ ചടങ്ങിലായിരിക്കും താൻ പങ്കെടുക്കുക എന്നും ഭരദ്വാജ് വെളിപ്പെടുത്തി.
Discussion about this post