ജപ്പാനിലെ യോക്കോഹാമ തീരത്ത് കൊറോണ കാരണം നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 3, 711 ആയി.
ചൊവ്വാഴ്ച മാത്രം 99 പേർക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. യാത്രക്കാർക്ക് പടർന്നുപിടിച്ച രോഗബാധ കാരണം ആഴ്ചകളായി തുറമുഖത്ത് കിടക്കുന്ന കപ്പലിൽ 138 പേർ ഇന്ത്യക്കാരാണ്.
Discussion about this post