ഛത്തീസ്ഗഡിൽ പോലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.സുഖ്മ ജില്ലയിലെ ടോണ്ടാമാർക്ക ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഡി.ആർ.ജി പട്രോളിംഗ് സംഘം, ചിന്തഗുഫ വനപ്രദേശത്ത് സമീപത്തുകൂടെ പോകുമ്പോൾ മറഞ്ഞിരുന്ന് മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു.പോലീസുകാർ തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകളിൽ ഒരാൾ കൊല്ലപ്പെട്ടു.
നാരായൺപൂർ ജില്ലയിലെ, അഭുജ്മദ് പ്രദേശത്താണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഡി.ആർ.ജി സ്പെഷൽ ടാസ്ക് ഫോഴ്സും ആയി ഉണ്ടായ വെടിവെപ്പിൽ, പിടിച്ചുനിൽക്കാനാവാതെ മാവോയിസ്റ്റുകൾ തിരിഞ്ഞോടുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം, കൊല്ലപ്പെട്ട രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു
Discussion about this post