നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി തിഹാർ ജയിലിൽ സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശർമയാണ് ബുധനാഴ്ച സ്വയം പരിക്കേല്പിക്കാൻ ശ്രമിച്ചത്.ജയിലിന്റെ ഉറപ്പുള്ള ഭിത്തികളിൽ സ്വയം തലയിടിച്ചു മുറിവേൽപ്പിക്കുകയാണ് പ്രതി ചെയ്തത്.
അനിവാര്യമായ വധശിക്ഷ വൈകിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലാൻ ഈ ആഴ്ചയുടെ ആദ്യം കോടതി തീയതി നിശ്ചയിച്ചിരുന്നു. ജനുവരി 22 ന് നടക്കേണ്ടിയിരുന്ന വധശിക്ഷ, പ്രതികൾ അപ്പീൽ ചെയ്ത് നീട്ടുകയായിരുന്നു.










