കൊല്ലം: സി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി.പി.എം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പെന്ന് തുഷാര്‍ ലേഖനത്തില്‍ ആരോപിക്കുന്നു. സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നു. മറ്റു മതങ്ങളെ പുണരുകയും അവരുടെ മതാചാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഈഴവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പാര്‍ട്ടി തള്ളിപറയുന്നു.
സി.പി.എമ്മിന്റെ ഭീഷണി കണ്ട് ഭയക്കുന്നവരല്ല എസ്.എന്‍.ഡി.പി എന്നും കേരളാകൗമുദി ദിനപത്രത്തില്‍ ‘രാഷ്ട്രീയ ജന്മിമാരുടെ വിലാപം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ തുഷാര്‍ പറയുന്നു.
സി.പി.എമ്മിനും കോണ്‍ഗ്രസിനും ആര്.എസ്.എസിനും ബി.ജെ.പിക്കുമൊക്കെ അവരവരുടെ അജണ്ടകളുണ്ടാകും. അതുപോലെ തന്നെ എസ്.എന്‍.ഡി.പിക്കും അജണ്ടയുണ്ട്. സാമൂഹ്യനീതിയെന്നതാണ് ആ അജണ്ട. അത് നല്‍കുന്നത് ആരാണെന്ന് മാത്രം നോക്കേണ്ട കാര്യമേ യോഗത്തിനുള്ളൂ. എസ്.എന്‍.ഡി.പി യോഗത്തെ ബി.ജെ.പിയുടെ തൊഴുത്തില്‍ കൊണ്ടു കെട്ടാന്‍ ശ്രമമെന്നാണ് ആരോപണം. ഇടതു തൊഴുത്തില്‍ ഇത്രയും കാലം പട്ടിണി കിടന്ന ഈഴവരുള്‍പ്പടെയുള്ള പിന്നോക്കക്കാരെക്കുറിച്ച് അദ്ദേഹം ഇപ്പോഴെങ്കിലും ഒന്നും ചിന്തിക്കണം. സാമൂഹ്യനീതിക്ക് നിരക്കാത്തത് ഏതുപാര്‍ട്ടി ചെയ്താലും യോഗം അതിനെ ശക്തിയുക്തം എതിരിടും. അവിടെ സി.പി.എമ്മെന്നോ, ബി.ജെ.പിയെന്നോ, കോണ്‍ഗ്രസെന്നോ വ്യത്യാസമുണ്ടാകില്ല. ഇത്രയും കാലം കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് തരാന്‍ കഴിയാതിരുന്നത് ആര് തന്നാലും അത് വാങ്ങുക തന്നെ ചെയ്യും. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയോട് ചര്‍ച്ചയാകാന്‍ പാടില്ലെന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് ധാര്‍മികത. അരമനകളും പള്ളികളും മര്‍ക്കസുകളും കയറി നിരങ്ങുന്ന വിപ്ളവപാര്‍ട്ടി നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമെന്തിനാണ് അയിത്തം.’
സാമൂഹ്യനീതി എവിടെ നിന്നു ലഭിക്കുന്നോ അവരോടൊപ്പം നിക്കുുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post