അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ മൂന്ന് ക്യാബിനറ്റ് അംഗങ്ങളും ഉൾപ്പെടുമെന്ന് സൂചന. ഭാര്യ മെലാനിയ ട്രംപ് നോടൊപ്പം മരുമകനും പ്രസിഡന്റിന്റെ പ്രധാന ഉപദേഷ്ടാവുമായ ജാറെദ് കുഷ്നറും സംഘത്തിൽ ഉണ്ടാകും.
രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിൽ ട്രംപ് ആദ്യം സന്ദർശിക്കുക അഹമ്മദാബാദിലെ മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമമായിരിക്കും.മാർച്ചിൽ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ട്രംപിന്റെ സംഘത്തിലുണ്ടാവില്ല എന്നും റിപ്പോർട്ടുകളുണ്ട്.












