ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും പത്മിനി മേഗൻ മെർക്കലും ബ്രിട്ടീഷ് രാജകുടുംബം മായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു.ഈ വരുന്ന മാർച്ച് 31ന് ഔദ്യോഗികമായി ഇരുവരും ബ്രിട്ടീഷ് രാജ കുടുംബത്തോട് വിട പറയും. ബുധനാഴ്ചയാണ് ഇരുവരുടെയും ഓഫീസിലെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ വർഷം ജനുവരിയിൽ, രാജകുടുംബത്തിൽ നിന്നും വേർപിരിയാനുള്ള ഇരുവരുടെയും പ്രഖ്യാപനം, ബ്രിട്ടനെ അക്ഷരത്തിൽ പിടിച്ചു കുലുക്കിയിരുന്നു. കുറച്ചുകൂടി സമാധാനമുള്ള ജീവിതം ആഗ്രഹിച്ചു കൊണ്ടുള്ള ഒരു ചുവടു വെയ്പ്പ് എന്നാണ് ഹാരി രാജകുമാരൻ ഇതിനെക്കുറിച്ച് പറഞ്ഞത്.ഹാരിയ്ക്ക് ഇനി ‘ഹിസ് റോയൽ ഹൈനസ്’ എന്നോ, മേഗന് ‘ ഹെർ റോയൽ ഹൈനസ്’ എന്നോ പേരിനു മുന്നിൽ പദവിയായി ചേർക്കാൻ സാധിക്കില്ല.
Discussion about this post