ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥേയത്വം വഹിച്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ‘നമസ്തെ ട്രംപ്’ പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ പരിപാടിക്ക് സമാനമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍.
”പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ഇത് ഞങ്ങളുടെ ആഗോള തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തും”, പ്രതിവാര വാർത്താസമ്മേളനത്തില്‍ ആണ് രവീഷ് കുമാര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഫെബ്രുവരി 24 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പ്രോത്സാഹനമായി കാണുന്നു.
ആദ്യ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിലും ഉത്തര്‍പ്രദേശിലെ ആഗ്രയിലും ദമ്പതികള്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഡല്‍ഹിയില്‍ ഔദ്യോഗിക സ്വീകരണവും ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.
Discussion about this post