ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന തെരച്ചിലിനൊടുവിലാണ് വെടിവെപ്പുണ്ടായത്.
കശ്മീര്‍ പോലീസും, സിആര്‍പിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
Discussion about this post