ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ വിമർശിച്ച ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശ് എന്നും, എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഈ നിലപാട് മാറ്റാന്‍ അയല്‍രാജ്യങ്ങള്‍ക്ക് കഴിയില്ല. അരുണാചല്‍ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് പോകുന്നത്. ഒരു ഇന്ത്യന്‍ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തെ അയല്‍രാജ്യം എതിര്‍ക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈമാസം 20 ന് അമിത് ഷാ അരുണാചല്‍ പ്രദേശിൽ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെ ചൈന വിമർശനവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പരാമര്‍ശം.
Discussion about this post