തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവുംവലിയ ഏക്കമുള്ള ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ കൊല്ലാന്‍ ശ്രമം നടത്തിയതായുള്ള പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.
ആനയ്ക്ക് നല്കുന്ന ഭക്ഷണത്തില്‍ വേരുകള്‍ വച്ച് ആനയെ കൊല്ലാന്‍ ശ്രമം നടന്നുവന്നാണ് പരാതി.
സംഭവത്തെ കുറിച്ച് ആനപാപ്പാന്മാര്‍ പറയുന്നത് ഇങ്ങനെ- കര്‍ക്കിടകം ഒന്നുമുതല്‍ സുഖചികിത്സയുടെ ഭാഗമായി തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിനടുത്തുള്ള പറമ്പിലാണ് ആനയെ തളച്ചിരുന്നത്. വൈകിട്ട് ചെമ്പില്‍ ചൂടാക്കി തയ്യാറാക്കിയ ചോറില്‍നിന്നാണ് രണ്ടു വേരും നാല് പൊട്ടിയ കഷണവും ആനപ്പാപ്പാന്മാര്‍ കണ്ടെത്തിയത്. ആനയ്ക്ക് നല്കുന്ന ചോറ് ഉണ്ടയാക്കുമ്പോള്‍ കൈയില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വേര് കണ്ടെത്തിയത്
തുടര്‍ന്ന് ആനപ്പാപ്പാന്മാരും ക്ഷേത്ര കമ്മിറ്റിയും ദേവസ്വംബോര്‍ഡ് അധികൃതരും പേരാമംഗലം പോലീസില്‍ പരാതി നല്‍കി. എഴുന്നള്ളിപ്പിന് ഒന്നരലക്ഷം രൂപവരെ വാങ്ങുന്ന രാമചന്ദ്രനുനേരേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ക്ഷേത്രഭരണം സംബന്ധിച്ച് ഇരുവിഭാഗം ആളുകള്‍ തമ്മില്‍ നിരന്തരം തര്‍ക്കത്തിലാണ്. ഈ തര്‍ക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് സംശയം.
Discussion about this post