മലേഷ്യൻ പ്രധാനമന്ത്രിയായ മഹാദിർ മുഹമ്മദ് രാജിവച്ചു. ഈ തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം മലേഷ്യൻ രാജാവിന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ രാജിക്കത്ത് സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മലേഷ്യയിൽ പുതിയ രാഷ്ട്രീയസഖ്യങ്ങൾ രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ രാജിയെന്നാണ് മാധ്യമങ്ങൾ പറയുന്നത്. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബെർസാട്ടു, ഭരണകക്ഷി സഖ്യം വിടുകയാണെന്ന് മലേഷ്യൻ ആഭ്യന്തര മന്ത്രി മുഹ്യിദ്ദിൻ യാസിൻ വ്യക്തമാക്കിയിരുന്നു.ഈ പശ്ചാത്തലത്തിൽ, മറ്റു പാർട്ടികളുടെ സപ്പോർട്ടോടു കൂടി മഹാദിർ മുഹമ്മദ് പുതിയ സർക്കാറുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും വ്യക്തമല്ല.
Discussion about this post