അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ കുടുംബത്തോടെയുള്ള ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഇവാൻക ട്രംപിന്റെ ഷെർവാണി ധരിച്ച ചിത്രങ്ങളാണ്. പ്രമുഖ ഡിസൈനറായ അനിത ഡോംഗ്രയുടെ വാർഡ്രോബിൽ വെള്ള നിറത്തിലുള്ള ഒരു ഇൻഡോ വെസ്റ്റേൺ വസ്ത്രത്തിനു വേണ്ടി തിരഞ്ഞ് അവസാനം ഇവാൻക തിരഞ്ഞെടുത്തത് ഫുൾസ്ലീവ് ബന്ദ്ഗാല ഷെർവാണിയാണ്.
മുർഷിദാബാദിലെ കൈത്തറി നിർമാണശാലയിൽ പട്ടുനൂൽ ഉപയോഗിച്ചു നിർമ്മിച്ചതാണ് ഈ ക്ലാസിക് ഷെർവാണി. വലിയ ബട്ടൺസുള്ള ഈ ഷെർവാണിയോടൊപ്പം ഇവാൻക തനിക്കേറ്റവും പ്രിയപ്പെട്ട വെളുത്ത പാന്റ്സ് ആണ് ധരിച്ചത്. ബേബി ബ്ലൂ നിറത്തിൽ ചുവന്ന പൂക്കളോട് കൂടിയ മിഡി ഡ്രസ് അണിഞ്ഞു കൊണ്ടാണ് ഇവാൻക ഇന്ത്യയിൽ വന്നിറങ്ങിയത്.വസ്ത്രധാരണത്തിൽ തന്റേതായ കാഴ്ചപ്പാടുകളുള്ള ഇവാൻക, ഇതേ വസ്ത്രം മുൻപ് 2019-ൽ അർജന്റീനയിലും ധരിച്ചിരുന്നു.
Discussion about this post