ബീഹാർ നിയമസഭയിൽ 2020-2021 വർഷത്തിലെ ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ബിഹാറിലെ ധനകാര്യ മന്ത്രിയും, ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോഡിയാണ് ചൊവ്വാഴ്ച ബജറ്റ് അവതരിപ്പിച്ചത്. 2.11 ലക്ഷം കോടിയുടെ ബജറ്റ്, പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യവസായം എന്നീ മേഖലകളിലെ വളർച്ചയാണെന്ന് സുശീൽകുമാർ മോദി പറഞ്ഞു.
35,191.05 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി നീക്കിവെച്ചപ്പോൾ, റോഡുകളുടെ നിർമ്മാണത്തിന് വേണ്ടി 17,345 കോടി രൂപയാണ് വകയിരുത്തിയത്. ആരോഗ്യ രംഗത്തെ സമഗ്രമായ വികസനത്തിനും പുനരുദ്ധാരണത്തിനും വേണ്ടി 10,937 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു. പൂർവ്വകാല ബജറ്റുകളെ അപേക്ഷിച്ച് ഈ ബജറ്റിന് എട്ടിരട്ടി വർദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post