വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അജിത് ഡോവൽ സീലാംപൂർ, ജാഫറാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക്ക് എന്നിവിടങ്ങൾ സന്ദർശിച്ചത്.
സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടി ഡോവൽ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നോർത്ത് ഈസ്റ്റ് പോലീസ് കമ്മീഷണറെയും പുതുതായി നിയമിച്ച സ്പെഷ്യൽ കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയെയും സന്ദർശിച്ച് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയിട്ടാണ് അദ്ദേഹം മടങ്ങിയത്.ഡൽഹിയിൽ നാലിടത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.
Discussion about this post