രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി ടി രവി. ബിജെപി രൂപികരിച്ചത് മുതല്‍ ഏക സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണ്. അക്കാലത്ത് ആരും ഏക സിവില്‍കോഡിനെ പറ്റി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് എല്ലാവരും സംസാരിക്കുന്നത് സമത്വത്തെ കുറിച്ചാണ്. ഇപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 44-ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഏത് മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി വിവാഹം, പിന്തുടര്ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post