ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഇരുപത് പഞ്ചും, പന്ത്രണ്ട് സർപഞ്ചും അടക്കം 33 പേരാണ് പാർട്ടിയിൽ പുതിയതായി ചേർന്നത്.
പുതിയ അംഗങ്ങളിൽ ഒരാൾ ബ്ലോക്ക് ചെയർപേഴ്സൺ ആണ്. ഹവേലി മണ്ഡലത്തിൽ സത്താറ ബ്ലോക്കിലെ ചെയർപേഴ്സണായ ഫരീദ ബി, കൂടാതെ മുൻ എൻ.സി നേതാവ് മൗലവി മുഹമ്മദ് റഷീദ്, മുൻ ഗുജ്ജർ ഉപദേഷ്ടാവ് പഞ്ച് മുഹമ്മദ് ഷാഫി എന്നിവരും ബി.ജെ.പിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു. പൂഞ്ചിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ജമ്മുകാശ്മീരിൽ ബിജെപി അധ്യക്ഷൻ രവീന്ദ്ര റെയ്ന എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.









