ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബംഗ്ലാദേശ് വിദ്യാര്‍ഥിനിയ്ക്ക് പണികിട്ടി. വിദ്യാർത്ഥിനിയോട് ഇന്ത്യ വിട്ടുപോകാന്‍ വിദേശമന്ത്രാലയം നിര്‍ദേശിച്ചു. കൊല്‍ക്കത്തയിലെ വിശ്വഭാരത സര്‍വകലാശാലയിലെ അഫ്സ്ര അനിക മീം എന്ന വിദ്യാര്‍ഥിനിക്കാണ് നാടുവിടാന്‍ അറിയിപ്പ് ലഭിച്ചത്.
ബംഗ്ലാദേശിലെ കുസ്തിയ സ്വദേശിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്സ് ബിരുദ വിദ്യാര്‍ഥിനിയാണ്. പൗരത്വ ഭേദഗതി നിയമയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങള്‍ അഫ്സ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 14-നാണ് അഫ്സ്രയ്ക്ക് ഇന്ത്യ വിട്ടുപോകാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചത്. വീസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post