കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാദർ റോബിൻ വടക്കുഞ്ചേരി വൈദിക വൃത്തിയിൽ നിന്നും പുറത്ത്. മാർപാപ്പയാണ് പ്രതിയുടെ വൈദിക സ്ഥാനം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് നിയമ നടപടിക്ക് വിധേയനായ വൈദികനാണ് ഫാദർ റോബിൻ വടക്കുംചേരി.പീഡന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് മാനന്തവാടി രൂപത ഇയാളെ വൈദിക പദവിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.സംഭവങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ച മാനന്തവാടി രൂപത, കമ്മീഷന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് മാർപാപ്പ ഇയാളെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ഡിസംബർ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും, ചില നടപടിക്രമങ്ങൾ കൂടി പാലിക്കേണ്ടതിനാലാണ് ഔദ്യോഗിക സ്ഥിരീകരണം വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.









