ഷഹീൻബാഗ് സമരപ്പന്തലിൽ പിന്തുണപ്രഖ്യാപിച്ച് പ്രസംഗിക്കാൻ എത്തിയ രാഹുൽ ഈശ്വറെ തിരിച്ചയച്ചു. ഡൽഹി ബാഗിനു സമാനമായി യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന ഷഹീൻ ബാഗ് സ്ക്വയർ സമരത്തിൽ പങ്കെടുക്കാതെയാണ് രാഹുൽ മടങ്ങിയത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ വൈകിട്ട് രാഹുൽ ഈശ്വർ എത്തുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ, യൂത്ത് ലീഗിൽ തന്നെ ഒരു വിഭാഗം പ്രവർത്തകർ ഇതിൽ കടുത്ത എതിർപ്പറിയിച്ചതിനെത്തുടർന്നാണ് അവസാന നിമിഷം പങ്കെടുപ്പിക്കുന്നത് തടഞ്ഞത്. നജീബ് കാന്തപുരം ഉൾപ്പെടെയുള്ള നേതാക്കൾ, രാഹുൽ ഈശ്വർ എത്തുകയാണെങ്കിൽ തടയുമെന്ന് തറപ്പിച്ചു പറഞ്ഞതോടെയാണ് പി കെ ഫിറോസ് രാഹുൽ ഈശ്വരനോട് പരിപാടിയിൽ വരേണ്ട എന്ന് അറിയിച്ചത്. തീവ്ര ഹിന്ദുത്വ നിലപാടുകൾ പുലർത്തുന്ന, ലൗ ജിഹാദ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരപ്പന്തലിൽ കൊണ്ടു വരേണ്ട എന്നായിരുന്നു നജീബ് അടക്കമുള്ളവരുടെ നിലപാട്.
Discussion about this post