ഫസല്‍ ഗഫൂര്‍,പ്രസിഡന്റ് ആയ എംഇഎസിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനമുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ ടി.ജി മോഹന്‍ദാസ്. ബംഗ്ലാദേശുമായ് അതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗാനാസ് എന്ന ജില്ലയില്‍ എന്തു പ്രവര്‍ത്തനമാണ് എംഇഎസ് നടത്തുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
‘അധികൃതമായോ അല്ലാതെയോ താങ്കള്‍ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ? ഇപ്പോള്‍ പൊതു സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്ന താങ്കളുടെ വീഡിയോയില്‍ പറയുന്ന ‘ശസ്ത്രങ്ങള്‍’ ഈ വഴിയിലൂടെ വന്നതോ മറ്റോ ആണോ? ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടത്തുന്ന ദുരൂഹമായ പ്രവര്‍ത്തനവും കാണുമ്പോള്‍ തോന്നുന്ന സംശയങ്ങളാണ്’ പൊതുജനങ്ങളുടെ അറിവിലേക്കായി താങ്കള്‍ ഇതെല്ലാം ഒന്ന് വ്യക്തമാക്കണം എന്നും ടി.ജി മോഹന്‍ദാസ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്-
എംഇഎസും ബംഗ്ലാദേശും
മി. ഫസല്‍ ഗഫൂര്‍, താങ്കള്‍ എംഇഎസിന്റെ പ്രസിഡന്റ് ആണല്ലോ. എംഇഎസിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനമുണ്ടോ? ബംഗ്ലാദേശുമായ് അതിര്‍ത്തി പങ്കിടുന്ന 24പര്‍ഗാനാസ് എന്ന ജില്ലയില്‍ എന്തു പ്രവര്‍ത്തനമാണ് താങ്കളുടെ ആളുകള്‍ നടത്തുന്നത്? വിദ്യാഭ്യാസം? വീടുകെട്ടല്‍? ശുചിത്വ ജോലി?
കേരളത്തിലെ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതു കൊണ്ടാണോ താങ്കള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്? അധികൃതമായോ അല്ലാതെയോ താങ്കള്‍ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ? ഇപ്പോള്‍ പൊതു സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്ന താങ്കളുടെ വീഡിയോയില്‍ പറയുന്ന ‘ശസ്ത്രങ്ങള്‍’ ഈ വഴിയിലൂടെ വന്നതോ മറ്റോ ആണോ? ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടത്തുന്ന ദുരൂഹമായ പ്രവര്‍ത്തനവും കാണുമ്പോള്‍ തോന്നുന്ന സംശയങ്ങളാണ്. അന്യഥാ സുതാര്യമായ താങ്കളുടെ പ്രവൃത്തികള്‍ വെറുതെ സംശയത്തിന്റെ നിഴലിലാവാതിരിക്കട്ടെ. പൊതുജനങ്ങളുടെ അറിവിലേക്കായി താങ്കള്‍ ഇതെല്ലാം ഒന്ന് വ്യക്തമാക്കണം എന്ന് അപേക്ഷിക്കുന്നു..
https://www.facebook.com/TGMohandas/photos/a.704578446391586/1450215075161249/?type=3&theater













Discussion about this post