മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരത് മാതാ കീ ജയ് എന്ന വാക്ക് ആക്രമണപരമായി ഉപയോഗിക്കുന്നുവെന്നും വൈകാരികപരമായി ആളുകൾ മുതലെടുക്കുന്നുവെന്നും മൻമോഹൻസിംഗ് ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേര് പറയാതെ നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിൽ, വന്ദേമാതരം എന്ന പദത്തെ ഇതുപോലെ താഴ്ത്തിക്കെട്ടാൻ പലരും പല വിവാദങ്ങളുമുണ്ടാക്കിയിരുന്നു. സമാന സാഹചര്യം തന്നെയാണ് ഇന്നും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.ഇന്ന് ചിലർക്ക് ‘ഭാരത് മാതാ കീ ജയ്’ അപ്രിയമാണ്. അതു കേൾക്കുമ്പോൾ തന്നെ അവർക്കൊരു ദുർഗന്ധം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post