കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡ ജില്ലയിലെ ബുനൈദ്പൂരില് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആളുകള്‍ കൊറോണ, കൊറോണയെന്ന് ആക്രോശിക്കുന്നു. ഇതു ഭയപ്പെടുത്തുന്ന രോഗം തന്നെയാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിക്കരുത്. ഡല്‍ഹി സംഭവത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ചില ചാനലുകള്‍ കൊറോണയെന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ചു മരിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും മമത പറയുന്നു.
ബംഗാളില്‍ ഒരാളെ എലി കടിച്ചാല്‍പോലും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. എന്നാല്‍, ഡല്‍ഹിയില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടും ഒരു ജുഡീഷല്‍ അന്വേഷണം പോലുമില്ല. എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചോ അവര്‍ക്ക് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചോ ആരും ചോദ്യങ്ങളുയര്ത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
Discussion about this post