കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപറമ്പ് ഏര്യാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
തുടർന്ന് ജയരാജന്റെ ഗണ്‍മാര്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രിയെ വെടിവെച്ചുകൊല്ലുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ എഎ റഹീം കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post