ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി മുൻ ക്രിക്കറ്റ് താരം സുനിൽ ജോഷി തെരഞ്ഞെടുക്കപ്പെട്ടു.ജോഷിയെ കൂടാതെ സെലക്ഷൻ കമ്മിറ്റിയിൽ മുൻ താരമായ ഹർവീന്ദർ സിംഗിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വെങ്കിടേഷ് പ്രസാദ്, ലക്ഷ്മണൻ ശിവരാമകൃഷ്ണൻ, രാജേഷ് ചൗഹാൻ എന്നീ മുൻ ക്രിക്കറ്റ് താരങ്ങളെ അവസാന റൗണ്ടിൽ പിൻതള്ളിയാണ് സുനിൽ ജോഷിയും ഹർവീന്ദർ സിംഗും അഞ്ച് അംഗങ്ങളുള്ള സെലക്ഷൻ കമ്മിറ്റിയിൽ സ്ഥാനം പിടിച്ചത്.സ്ഥാനമൊഴിഞ്ഞ ഗഗൻ ഖോഡയ്ക്കു പകരമാണ് ഹർവീന്ദറിനെ നിയമിച്ചത്.ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാൻ പോകുന്ന ഏകദിനപരമ്പരയ്ക്ക് വേണ്ടിയുള്ള ടീമിനെ തിരഞ്ഞെടുക്കലായിരിക്കും സെലക്ഷൻ കമ്മിറ്റിയുടെ പ്രഥമ ദൗത്യം.
Discussion about this post