മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. അദ്ദേഹത്തിന്റെ അഭിനിവേശവും ഊർജ്ജവും വിരാട് കോഹ്‌ലിയുടേതിന് സമാനമാണെന്ന് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ ചെറിയ സക്രിൽ ഒതുക്കുന്നതിൽ സിറാജ് നിർണായക പങ്ക് വഹിച്ചു.
തന്റെ സ്പെല്ലുകളിൽ നന്നായി അദ്ധ്വാനിച്ച താരം ഭാഗ്യക്കേട് കൊണ്ട് മാത്രമാണ് കൂടുതൽ വിക്കറ്റുകൾ നേടാതെ പോയത്. 12 ഓവറിൽ 2/31 എന്ന മികച്ച പ്രകടനം നടത്തിയ സിറാജ് രണ്ടാം ടെസ്റ്റിലെ മികവ് തുടരുക ആയിരുന്നു. “അത് (കോഹ്‌ലിയുടെ അതേ ആവേശം) ആണ്, അതുകൊണ്ടാണ് അദ്ദേഹം കോഹ്‌ലിയുടെ കീഴിൽ നന്നായി കളിച്ചത്. നിങ്ങൾ അദ്ദേഹത്തെ ആവേശഭരിതനാക്കുകയും വെല്ലുവിളിക്കുകയോ ചെയ്താൽ അവൻ വേറെ ലെവലാകും. ഒല്ലി പോപ്പിന്റെ വിക്കറ്റ് എടുത്ത പന്ത് അതിന് ഉദാഹരണമാണ്. നിങ്ങളുടെ ടീമിൽ നിങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. കാരണം അദ്ദേഹം ഫീൽഡിൽ ഉള്ളപ്പോൾ അത് ടീമിനാകെ ഊർജമാണ്. ഇന്ത്യൻ ആരാധകർ അവരുടെ ക്രിക്കറ്റ് കളിക്കാർ അഭിനിവേശവും വികാരവും പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു, മുഹമ്മദ് സിറാജിനേക്കാൾ നന്നായി മറ്റാരും അത് ചെയ്യാനില്ല ഇപ്പോൾ.”
എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്രശസ്തമായ 336 റൺസിന്റെ വിജയത്തിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ, 32 ശരാശരിയിൽ 13 വിക്കറ്റുകളുമായി സിറാജ് ഈ പരമ്പരയിലെ ലീഡിങ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ നിൽക്കുകയാണ്. എന്തായാലും സിറാജും ബുംറയും ചേരുന്ന ആ കോമ്പോ മത്സരത്തിൽ ഇന്ത്യക്ക് വലിയ സഹായം ചെയ്തു.
ഇന്ന് ഇംഗ്ലണ്ട് സ്കോർ പിന്തുടർന്ന് ജയിക്കാൻ 6 വിക്കറ്റുകൾ കൈയിലിരിക്കെ ഇന്ത്യക്ക് 135 റൺ ആവശ്യമാണ്.
Discussion about this post