ലണ്ടനിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ലോർഡ്‌സ് ടെസ്റ്റിനിടെ അമ്പയർ പോൾ റെയ്ഫലിന്റെ സംശയാസ്പദമായ ഫീൽഡ് തീരുമാനങ്ങളെക്കുറിച്ച് ആർ അശ്വിൻ അടുത്തിടെ അഭിപ്രായപ്പെട്ടു. നാലാം ദിവസം മത്സരം കാണുമ്പോൾ, റെയ്ഫൽ അമ്പയറായി നിൽക്കുമ്പോൾ ഇന്ത്യ മത്സരം ജയിക്കില്ലെന്ന് തന്റെ പിതാവ് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എലൈറ്റ് പാനൽ ഓഫ് അമ്പയേഴ്സിന്റെ ഭാഗമായിട്ടുള്ള അമ്പയറാണ് പോൾ റെയ്ഫൽ. എന്നിരുന്നാലും, നാലാം ദിവസം ഇന്ത്യയ്ക്ക് എതിരായ തീരുമാനങ്ങളിലൂടെ അദ്ദേഹം ട്രോളുകളിൽ നിറഞ്ഞു. വെറ്ററൻ അമ്പയറെക്കുറിച്ച് പിതാവിന്റെ പ്രസ്താവന വെളിപ്പെടുത്തിക്കൊണ്ട്, അശ്വിൻ തന്റെ ചാനലായ ‘ആഷ് കി ബാത്ത്’ ന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ ഇങ്ങനെ പറഞ്ഞു.
“എന്റെ അച്ഛൻ എന്നോടൊപ്പം മത്സരം കാണുകയായിരുന്നു, ‘പോൾ റെയ്ഫൽ ഉള്ളപ്പോൾ നമ്മൾ ജയിക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞു.” അശ്വിൻ വെളിപ്പെടുത്തി.
നാലാം ദിനത്തിന്റെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പ്രതികൂലമായി തീരുമാനം നൽകി റെയ്ഫൽ വിമർശനം നേരിടേണ്ടി വന്നു. ഗിൽ ബാറ്റ് ചെയ്യുന്ന സമയത്ത് ആണ് മോശം തീരുമാനം വന്നത്. എഡ്ജ് ആയി താരം പുറത്തായെന്ന് തീരുമാനം വരുന്നു. ഡിആർഎസ് എടുത്തതിനു ശേഷം റീപ്ലേയിൽ പന്ത് ബാറ്റിന്റെ അടുത്തെങ്ങും എത്തിയില്ലെന്ന് തെളിഞ്ഞതോടെ ഗിൽ സേഫ് ആകുക ആയിരുന്നു. അമ്പയർ എങ്ങനെ അത് ഔട്ട് കൊടുത്തു, ഇയാൾ ഇംഗ്ലണ്ട് താരമാണോ എന്ന ട്രോളുകൾ ഒകെ അപ്പോൾ തന്നെ വന്നിരുന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന്റെ 15-ാം ഓവറിലാണ് സംഭവം നടന്നത്. ഗില്ലിന്റെ ബാറ്റും പന്തും തമ്മിലുള്ള ദൂരം വളരെ വലുതാണെന്നും ഒരു കാറിന് പോലും അതിലൂടെ കടന്നുപോകാൻ കഴിയുമെന്നും അശ്വിൻ പറഞ്ഞു “ഗില്ലിന്റെ ഉദാഹരണം നോക്കൂ. എന്റെ സെഡാൻ കാറിന് ആ ബാറ്റിനും പന്തിനും ഇടയിലുള്ള ദൂരത്തിലൂടെ കടന്നു പോകാൻ കഴിയും. ഞാൻ അത് കണ്ടപ്പോൾ തന്നെ ഔട്ട് അല്ലെന്ന് വ്യക്തമായിരുന്നു.”
അതേസമയം, ലോർഡ്‌സിൽ നാലാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ സ്കോർ പിന്തുടരാൻ 6 വിക്കറ്റുകൾ കൈയിൽ ഇരിക്കെ ഇന്ത്യക്ക് 135 റൺ ആവശ്യമാണ്.
Discussion about this post